'കള്ളപ്പരാതി നൽകാൻ ഗൂഢാലോചന നടത്തി'; ക്രൈം നന്ദകുമാറിന്റെ പരാതിയിൽ മന്ത്രി വീണാ ജോർജിനെതിരെ കേസ്


 കൊച്ചി: ക്രൈം വാരികയുടെ എഡിറ്റർ ടിപി നന്ദകുമാറിന്റെ പരാതിയിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കേസ്. തനിക്കെതിരെ കള്ളപ്പരാതി നല്‍കാൻ ഗൂഢാലോചന നടത്തിയെന്നായിരുന്നു ക്രൈം നന്ദകുമാറിന്റെ പരാതി. എറണാകുളം അഡിഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് പരാതിയിൽ കേസെടുത്തിരിക്കുന്നത്.വീണാ ജോർജ് അടക്കം എട്ടുപേർക്കെതിരെയാണ് കോടതി നിർദേശപ്രകാരം പൊലസീസ് കേസെടുത്തത്. നേരത്തേ, വീണാ ജോർജിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പരാമർശം നടത്തിയതിനു നന്ദകുമാറിനെതിരെ കേസെടുത്തിരുന്നു.

Previous Post Next Post