തട്ടിപ്പുകളിൽ ചെന്ന് ചാടരുതെന്ന് പഠിപ്പിക്കേണ്ടത് മുഖ്യമന്ത്രിയാണോ?, തീരുമാനിക്കേണ്ടത് ഓരോ വ്യക്തിയും; സുരേഷ് ഗോപി


തിരുവനന്തപുരം : തട്ടിപ്പുകളെക്കുറിച്ചറിഞ്ഞിട്ടും വീണ്ടും അതിൽ പോയി വീഴുന്നു എന്നതാണ് പ്രശ്നമെന്ന് സുരേഷ് ഗോപി. തട്ടിപ്പിന് ഇരയാകേണ്ടെന്ന് തീരുമാനിക്കേണ്ടത് ഓരോ വ്യക്തിയുമാണ്. വീണ്ടും അതിൽ പോയി വീഴുന്നു എന്നതാണ് പ്രശ്നം. ഇത്തരം തട്ടിപ്പുകളിൽ ചെന്ന് ചാടരുതെന്ന് പഠിപ്പിക്കേണ്ടത് മുഖ്യമന്ത്രിയാണോ എന്നും സുരേഷ് ഗോപി ചോദിച്ചു. അധമ പ്രവർത്തനങ്ങളിൽ എന്റെ സംഭാവന ഉണ്ടാകില്ലെന്ന് ഓരോ വ്യക്തിയും കരുതിയാൽ പ്രശ്നം തീരും. ജനങ്ങൾ സ്വയം തീരുമാനമെടുക്കണം. നേരത്തെയും ഇത്തരം പ്രശ്നങ്ങളുണ്ടായിരുന്നു. സിദ്ധനെന്ന് പറഞ്ഞ് വരുന്നവരുടെ തട്ടിപ്പുകളിൽ ജനങ്ങൾ വീഴരുതെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.

Previous Post Next Post