അയർക്കുന്നം(കോട്ടയം): ∙ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അമയന്നൂർ പൂതിരി അയ്യൻകുന്ന് കളത്തൂർപറമ്പിൽ സുനിൽകുമാർ (52), ഭാര്യ മഞ്ജുള (48) എന്നിവരാണു മരിച്ചത്.
ഇന്നലെ രാത്രി 8ന് ആണു സംഭവമെന്നു കരുതുന്നു. കളിക്കാൻ പോയ മകൻ ദേവാനന്ദ് വീട്ടിൽ എത്തിയപ്പോഴാണു സംഭവം അറിയുന്നത്. കതക് തുറക്കാതിരുന്നതിനെ തുടർന്നു പിന്നിലെത്തി അടുക്കളവാതിൽ തുറന്ന് അകത്ത് കയറിയപ്പോഴാണു മഞ്ജുള നിലത്തു കിടക്കുന്ന നിലയിലും സുനിൽകുമാർ തൂങ്ങിയ നിലയിലും കണ്ടത്. ദേവാനന്ദ് ബഹളം വച്ചതിനെ തുടർന്നു നാട്ടുകാർ ഓടിയെത്തി.
മഞ്ജുളയ്ക്കു ജീവനുണ്ടെന്നു കണ്ടതിനാൽ കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണു പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു. കഴുത്തിൽ പാട് കണ്ടെത്തിയിരുന്നു.