കൊച്ചി: വീടുകയറി ആക്രമണം നടത്തിയ സംഭവത്തിൽ സീരിയല്‍ നടിയും ഭര്‍ത്താവും അറസ്റ്റില്‍. നടി അശ്വതി ബാബുവും ഭര്‍ത്താവ് നൗഫലുമാണ് അറസ്റ്റിലായത്. ഇന്നലെ ഞാറക്കല്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക ഇടപാടിലെ തര്‍ക്കത്തെ തുടര്‍ന്ന് നായരമ്പലം സ്വദേശി കിഷോറിനെയും അമ്മയെയും വീട് കയറി ആക്രമിച്ച കേസിലാണ് അറസ്റ്റ്.
തിരുവനന്തപുരം തുമ്പ ആറാട്ടുവഴി സ്വദേശിനിയായ അശ്വതിയും കാക്കനാട് ചിറ്റേത്തുകര പറയിൻമൂല വീട്ടിൽ നൗഫലും കഴിഞ്ഞയാഴ്ചയാണ് റജിസ്റ്റർ വിവാഹം ചെയ്തത്. കൊച്ചിയിൽ കാർ ബിസിനസ് ചെയ്യുന്നയാളാണ് നൗഫൽ. മദ്യപിച്ച് അലക്ഷ്യമായി വാഹനം ഓടിച്ചതിന് അശ്വതിയെയും നൗഫലിനെയും ഇക്കഴിഞ്ഞ ജൂലൈയിൽ കൊച്ചിയിൽ പിടികൂടിയിരുന്നു. ദുബായിൽ ലഹരിമരുന്നു കേസിലും അശ്വതി അറസ്റ്റിലായിട്ടുണ്ട്.