യൂറോപ്പ്സന്ദര്‍ശനത്തിനിടയില്‍ നോര്‍വെയിലെ മലയാളി അസോസിയേഷൻ നടത്തിയ ‘നന്മ’ സമ്മേളനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനോട് രണ്ടാം ക്ലാസുകാരിയുടെ ഒരു ചോദ്യം. ഞാൻ കേരളത്തില്‍ വന്ന സമയത്ത് മിഠായി കവര്‍ ഇടാന്‍ ഒരു വേസ്റ്റ് ബിന്‍ നോക്കിയിട്ട് കണ്ടില്ല അടുത്ത വരവിനെങ്കിലും അതില്‍ ഒരു മാറ്റമുണ്ടാകുമോ എന്നായിരുന്നു ആ കുട്ടി മുഖ്യമന്ത്രിയുടെ ഉന്നയിച്ച ചോദ്യം.
രണ്ടാം ക്ലാസുകാരിയുടെ കൊച്ചുചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടി കേരളത്തിലെ മാലിന്യ അവബോധം ചൂണ്ടിക്കാട്ടിയായിരുന്നു. കാലങ്ങള്‍ക്ക് മുന്‍പ് രണ്ട് അക്കാദമിഷ്യന്മാര്‍ സിംഗപ്പൂരില്‍ ടിക്കറ്റ് റോഡില്‍ വലിച്ചെറിയുകയും ഇത് കണ്ട് അവിടെ നിന്ന വിദ്യാര്‍ത്ഥികള്‍ അമ്പരന്നുപോയെന്നും ഉടനെ തെറ്റ് മനസിലാക്കിയ അവര്‍ ടിക്കറ്റ് പെറുക്കി വേസ്‌ററ് ബിന്നിലിട്ടെന്നുമാണ് ആ കഥ.
ഇതാണ് മാലിന്യ അവബോധം. ഈ അവബോധം മലയാളികള്‍ക്ക് വേണ്ടത്രയില്ല. കേരളത്തിലെ മാലിന്യ പ്രശ്‌നം പ്രധാന പ്രശ്‌നമാണെന്നും ഇത് പരിഹരിക്കാനുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു സമ്മേളനത്തിൽ വച്ചു പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടി കയ്യടികളോടെയാണ് വേദി സ്വീകരിച്ചത്.
സമ്മേളനത്തില്‍ മണിക്കൂറുകളോളം മലയാളികളുമായി സംവദിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്. മഹാരാജാസ് കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥിയായിരുന്നു സീമ സ്റ്റാന്‍ലി എഴുതിയ പുസ്തകവും ചടങ്ങില്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ഇതാദ്യമായാണ് നോര്‍വെയില്‍ വച്ച് മലയാളികളുമായി മുഖ്യമന്ത്രി സംവദിക്കുന്നത്.