ന്യൂഡല്‍ഹി: പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായി സിദ്ധു മൂസേവാലയുടെ കൊലപാതകത്തിലെ പ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു. ടിനു എന്നറിയപ്പെടുന്ന ദീപക് ആണ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. ഇന്നലെ രാത്രി പതിനൊന്നുമണിയോടെ അന്വേഷണ ഏജന്‍സി ഇയാളെ കൊണ്ടുപോകുന്നതിനിടെയാണ് രക്ഷപ്പെട്ടത്.
സിദ്ധുമൂസേവാലയുടെ കൊലപാതകത്തിലെ ആസൂത്രകനും അധോലോക കുറ്റവാളിയുമായ ലോറന്‍സ് വൈഷ്‌ണോയിയുടെ അുടത്തയാളാണ് രക്ഷപ്പട്ട ദീപക്. പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലെ 15 പേരില്‍ ഒരാളാണ് ദീപക്.
മെയ് 29ന് പഞ്ചാബിലെ മാന്‍സ ജില്ലയില്‍ വച്ചാണ് സിദ്ധു മൂസേവാല വെടിയേറ്റ് മരിച്ചത്. സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തിന്റെ സുരക്ഷ വെട്ടിക്കുറച്ചതിന് പിറ്റേദിവസം വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായത്. സിദ്ധു മൂസേവാല സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.