കണ്ണൂർ: അങ്കണവാടിയിൽ കയറി കള്ളൻ കഞ്ഞിയും ചെറുപയറും പാചകം ചെയ്തു കഴിച്ചു. കണ്ണൂര്‍ കാനത്തൂര്‍ ഡിവിഷിനിലെ താവക്കര വെസ്റ്റ് അങ്കണവാടിയിലാണ് സംഭവം. അതിക്രമിച്ച് കയറിയ കള്ളൻ ഭക്ഷണം പാചകം ചെയ്ത് കഴിച്ച ശേഷം അങ്കണവാടിയിലെ സാധനങ്ങൾ തല്ലിത്തകർത്തു. കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച പുലർച്ചെ സീലിങ് പൊളിച്ചാണ് മോഷ്ടാവ് അങ്കണവാടിയിൽ അതിക്രമിച്ച് കയറിയത്. തുടർന്ന് മുറിയിൽ സൂക്ഷിച്ചിരുന്ന ഭക്ഷണം പാചകം ചെയ്ത് കഴിച്ചു. കഞ്ഞിയും ചെറുപയറും പാചകം ചെയ്ത മോഷ്ടാവ് ഇതിനൊപ്പം ഉപ്പുമാവും ഓംലെറ്റും തയ്യാറാക്കി കഴിച്ചു. ഭക്ഷണം കഴിച്ച ശേഷം അങ്കണവാടിയിലെ സാധനങ്ങൾ നശിപ്പിച്ച ഇയാൾ വാട്ടര്‍ഫ്യൂരിയര്‍ മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. പത്തുകിലോ അരിയും ചെറുപയറും മറ്റു സാധനങ്ങളും ഇവിടെ നിന്നും നശിപ്പിച്ചിട്ടുണ്ടെന്ന് അങ്കണവാടി വര്‍ക്കറായ വി ജയ്‌സ അറിയിച്ചു. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പോലീസ് പരിശോധിച്ചുവരികയാണ്. മോഷ്ടാവ് ഉപേക്ഷിച്ചെന്നു കരുതുന്ന കഠാര, സ്‌ക്രൂഡ്രൈവര്‍ എന്നിവ ഇവിടെ നിന്നും കണ്ടെത്തി. കണ്ണൂര്‍ ടൗണ്‍ സി. ഐ ബിനുമോഹന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘംസ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. കണ്ണൂര്‍ നഗരത്തിലെ ഹൃദയഭാഗത്താണ് അങ്കണവാടി സ്ഥിതി ചെയ്യുന്നത്. നേരത്തെ കോര്‍പറേഷന്‍ അറവുശാലയായി ഉപയോഗിച്ചിരുന്ന കെട്ടിടത്തിന്റെ മുന്‍ഭാഗത്താണ് അങ്കണവാടി. ഏഴുകുട്ടികളാണ് ഇവിടെ പഠിക്കുന്നുണ്ട്. കഴിഞ്ഞ സെപ്തംബര്‍ 12നും ഇവിടെ മോഷണശ്രമം നടന്നിരുന്നു. കണ്ണൂര്‍ താണയിലെ മുഴത്തടത്തെ അങ്കണവാടിയിൽ സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. അങ്കണവാടിയിൽ അതിക്രമിച്ച് കയറിയ മോഷ്ടാവ് ഭക്ഷണം പാചകം ചെയ്ത് കഴിച്ചിരുന്നു.