തിരുവനന്തപുരം: കുവൈറ്റിലെ ജസീറ എയര്‍വേയ്‌സ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് സര്‍വീസ് തുടങ്ങുന്നു. ഒക്ടോബര്‍ 30ന് തുടങ്ങുന്ന സര്‍വീസ് ആദ്യ ഘട്ടത്തില്‍ ആഴ്ചയില്‍ 2 ദിവസമായിരിക്കും. ഇതേ സെക്ടറില്‍ ആഴ്ചയില്‍ 3 ദിവസം സര്‍വീസ് നടത്തുന്ന കുവൈറ്റ് എയര്‍വേയ്‌സിനു പുറമെയാണ് ജസീറയുടെ സര്‍വീസ്.
തിരുവനന്തപുരത്തുനിന്ന് തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ രാവിലെ 2.50നു പുറപ്പെട്ട് 5.55ന് കുവൈറ്റിലെത്തും. അവിടെനിന്ന് വൈകിട്ട് 6.25ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 2.05ന് തിരുവനന്തപുരത്തെത്തും. 160 പേര്‍ക്കു യാത്ര ചെയ്യാവുന്ന എ320 വിമാനമാണ് സര്‍വീസിന് ഉപയോഗിക്കുക.
ജസീറയുടെ കേരളത്തിലേക്കുള്ള രണ്ടാമത്തെ സര്‍വീസ് ആണിത്. ബജറ്റ് എയര്‍ലൈന്‍ ആയ ജസീറയുടെ വരവോടെ ദക്ഷിണ കേരളത്തിലെയും തമിഴ്‌നാട്ടിലെയും യാത്രക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ കുവൈത്ത് യാത്ര സാധ്യമാകും. ബുക്കിങ് ആരംഭിച്ചു.