തിരുവന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ മൂന്നാം തവണയാണ് കാനം സംസ്ഥാന സെക്രട്ടറിയാവുന്നത്. സമവായത്തിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്. കെഇ ഇസ്‌മയിലാണ് കാനത്തിൻ്റെ പേര് നിർദ്ദേശിച്ചത്. പന്ന്യൻ രവീന്ദ്രൻ പിന്തുണച്ചു. അതേസമയം, പ്രായപരിധി കഴിഞ്ഞതിനാൽ സി ദിവാകരനും കെഇ ഇസ്‌മയിലും സംസ്ഥാന കൗൺസിലിൽ നിന്ന് പുറത്തായി. വാഴൂർ സോമനും സംസ്ഥാന കൗൺസിലിൽ ഇല്ല.
കാനം രാജേന്ദ്രന് മൂന്നാമൂഴം
jibin
0
Tags
Top Stories