പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടി ജീവനൊടുക്കിയ സംഭവത്തില്‍ അധ്യാപിക അറസ്റ്റില്‍







ചെന്നൈ
‍: തമിഴ്‌നാട്ടിൽ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടി ജീവനൊടുക്കിയ സംഭവത്തില്‍ അധ്യാപിക അറസ്റ്റില്‍. 

ഇരുവരും തമ്മിലുള്ള ബന്ധം അധ്യാപിക അവസാനിപ്പിച്ചതിലുള്ള മനോവിഷമത്തിലാണ് 17കാരന്‍ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു എന്നതടക്കമുള്ള കുറ്റങ്ങളാണ് അധ്യാപികയ്‌ക്കെതിരെ ചുമത്തിയത്.

ചെന്നൈയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള അമ്ബട്ടൂരിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിലെ അധ്യാപികയാണ് അറസ്റ്റിലായത്. ഒരു മാസം മുന്‍പാണ് 17കാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. 

പന്ത്രണ്ടാം ക്ലാസ് പരീക്ഷ കഴിഞ്ഞ ശേഷമായിരുന്നു മരണം. മകന്റെ മരണത്തില്‍ അമ്മ സംശയം പ്രകടിപ്പിച്ചിരുന്നു. മറ്റു ചില കാരണങ്ങള്‍ കൊണ്ടാകാം കുട്ടി ആത്മഹത്യ ചെയ്തതെന്നായിരുന്നു അമ്മയുടെ സംശയം. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരണകാരണം വ്യക്തമായത്.


Previous Post Next Post