നയൻതാരയ്‌ക്ക് ഇരട്ടക്കുട്ടികൾ പിറന്നു; വിവരങ്ങളുമായി വിഗ്നേഷ് ശിവൻ


വെബ് ടീം : നയൻതാരയും  വിഗ്നേഷ് ശിവനും അച്ഛനമ്മമാർ ആയി. 2022 ജൂൺ ഒൻപതാം തിയതി ചെന്നൈയിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. മക്കളുടെ കുഞ്ഞിക്കാലുകളിൽ ചുംബിക്കുന്ന അമ്മയും അച്ഛനുമായി നയന്സിനെയും വിക്കിയെയും ട്വിറ്റർ പോസ്റ്റിൽ കാണാം. കാണാം. കുഞ്ഞുങ്ങൾക്കൊപ്പമുള്ള കൂടുതൽ ചിത്രങ്ങൾ വിക്കിയുടെ പോസ്റ്റിലുണ്ട്. മാതാപിതാക്കൾ ആവാൻ പോകുന്നു എന്ന വിവരം വിഗ്നേഷിന്റെ ചില പോസ്റ്റുകളിൽ പ്രകടമായിരുന്നു. എന്നാലും ഇത്രയും വേഗം ഈ വാർത്ത ആരാധകർ പ്രതീക്ഷിച്ചിരിക്കില്ല. ഇരട്ട കുട്ടികൾ എന്നാണ് വിക്കി നൽകുന്ന വിവരം. രണ്ടും ആൺകുഞ്ഞുങ്ങളാണ് വാടക ഗർഭധാരണത്തിന് നയൻസ് ശ്രമിക്കുന്നു എന്ന വിവരം വളരെ മുൻപേ പുറത്തുവന്നിരുന്നു. അന്ന് അതിന് സ്ഥിരീകരണം ലഭിച്ചിരുന്നില്ല. എന്നാൽ ആ വാർത്തകൾ ശരിവയ്ക്കുന്നതാണ് ഈ പോസ്റ്റിലെ ചിത്രങ്ങൾ നയൻ‌താരയും വിഗ്നേഷ് ശിവനും ഹണിമൂൺ ആഘോഷിച്ച ചിത്രങ്ങൾ പുറത്തുവന്നിരുന്നു. അതിന് ശേഷം ഇരുവരും വെക്കേഷന് വേണ്ടിയും വിദേശ യാത്ര നടത്തി. വിക്കിയുടെ പിറന്നാൾ നയൻസിനെയും കുടുംബത്തെയും കൂടെക്കൂട്ടിയായിരുന്നു ഇക്കുറി ആഘോഷിച്ചത്. എന്തായാലും അടുത്ത പിറന്നാളിന് നയൻ‌താരക്കും വിഗ്നേഷിനും ഒപ്പം മക്കളും കൂടിയുള്ള കാഴ്ച കാണാനുള്ള കാത്തിരിപ്പിലാവും ഇനി ഇവരുടെ ആരാധകർ.  

 


Previous Post Next Post