ഹിജാബ് നിരോധനത്തെ ശരിവെച്ചും എതിർത്തും സുപ്രീംകോടതി ജഡ്ജിമാർ, കേസ് വിശാല ബെഞ്ചിന്


ന്യൂഡൽഹി: കർണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട കേസുകൾ സുപ്രീംകോടതി വിശാല ബെഞ്ചിന് വിട്ടു. ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈക്കോടതി വിധിക്കെതിരെ നൽകിയ ഹർജികളാണ് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് പരിഗണിച്ചത്. ഇരു ജഡ്ജിമാരും ഭിന്ന വിധി പ്രസ്താവം നടത്തിയ സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട വിശാല ബെഞ്ചിലേക്ക് കേസ് വിട്ടത്. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാൻഷു ധുലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. കർണാടക ഹൈക്കോടതി വിധി ശരിവെച്ചു ജസ്റ്റിസ് ഹേമന്ത് ഗുപ്ത വിധി പറഞ്ഞപ്പോൾ ജസ്റ്റിസ് സുധാൻഷു ധുലിയ ഹൈക്കോടതി വിധി തള്ളി. ഹിജാബ് നിരോധനത്തിനെതിരായ എല്ലാ അപ്പീലുകളും ജസ്റ്റിസ് സുധാൻഷു ധുലിയ അംഗീകരിച്ചു. ഇരുജഡ്ജിമാരും ഭിന്നവിധി പറഞ്ഞതോടെയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട വിശാല ബെഞ്ചിലേക്ക് കേസ് വിട്ടത്. ഹർജി മറ്റേതെങ്കിലും ബെഞ്ചിനു വിടണോ, ഭരണഘടനാ ബെഞ്ചിനു വിടണോ എന്നതടക്കമുള്ള കാര്യങ്ങളിൽ ചീഫ് ജസ്റ്റിസാകും ഇനി ഉത്തരവിടുക. കേസിൽ പത്തുദിവസം വാദം കേട്ട ശേഷമായിരുന്നു രണ്ടംഗ ബെഞ്ച് ഇന്ന് വിധി പ്രസ്താവം നടത്താൻ തീരുമാനിച്ചത്.

Previous Post Next Post