എറണാകുളം : കേരള ഹൈക്കോടതിയിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം. ഹൈക്കോടതിയുടെ എട്ടാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യാനായിരുന്നു ഇയാളുടെ ശ്രമം. സുരക്ഷാ ജീവനക്കാര്‍ ഇടപെട്ടാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. കുടുംബ കോടതിയിലെ കേസ് നീണ്ട് പോകുകയാണെന്നും നീതി കിട്ടാൻ വൈകുകയാണെന്നും ആരോപിച്ചാണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് രാവിലെയാണ് ഹൈക്കോടതിയില്‍ അപ്രതീക്ഷിത സംഭവങ്ങള്‍ നടന്നത്. ഹൈക്കോടതി കെട്ടിടത്തില്‍ നിന്ന് ചാടാന്‍ ശ്രമിച്ച ചിറ്റൂര്‍ സ്വദേശി വിനു ആന്റണി എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ കസ്റ്റഡിയിലാണിപ്പോൾ. വിവാഹമോചനക്കേസിലെ ജീവനാംശം നല്‍കുന്നത് സംബന്ധിച്ച വിനു ആന്റണിയുടെ അപ്പീലാണ് കോടതി പരിഗണിച്ചിരുന്നത്. കുടുംബ കോടതിയില്‍നിന്നും നേരത്തേ ഇയാള്‍ക്ക് വിവാഹമോചനം കിട്ടിയിരുന്നു. എന്നാല്‍, മുന്‍ഭാര്യക്ക് ജീവനാംശം നല്‍കുന്നത് ഒഴിവാക്കാനാണ് ഇയാൾ അപ്പീല്‍ നല്‍കിയത്. തനിക്ക് അനുകൂലമായ വിധിയുണ്ടാകാത്തതിനെ തുടർന്നാണ് ഇയാൾ ഹൈക്കോടതി കെട്ടിടത്തില്‍ കയറി ആത്മഹത്യാശ്രമം നടത്തിയത്.