ശബരിമലയിൽ യൗവ്വനയുക്തകളായ സ്ത്രീകളുടെ പ്രവേശനത്തിനെതിരെ നടന്ന നാമജപ ഘോഷയാത്രകളിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണമെന്ന് എൻ എസ് എസ്

ചങ്ങനാശ്ശേരി: ശബരിമലയിൽ യൗവ്വനയുക്തകളായ സ്ത്രീകളുടെ  പ്രവേശനത്തിനെതിരെ നടന്ന നാമജപ ഘോഷയാത്രകളിൽ പങ്കെടുത്തവർക്കെതിരെ എടുത്തിരിക്കുന്ന കേസുകൾ പിൻവലിക്കണമെന്ന് എൻ എസ് എസ്.
 
പലതവണ ആവശ്യപ്പെട്ടിട്ടും കേസ് പിൻവലിക്കാത്തത് ഹൈന്ദവ വിശ്വാസികൾക്ക് എതിരായ വെല്ലുവിളിയാണോ എന്ന് സംശയമുണ്ടെന്നും ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പ്രസ്താവനയിൽ പറഞ്ഞു.

നിരപരാധികളായ നിരവധി പേർക്കെതിരെ കേസെടുത്ത സാഹചര്യമാണ് ഉള്ളത്.
പല യുവതി യുവാക്കൾക്കും ഇതുമൂലം സർക്കാർ നിയമനങ്ങൾ ലഭിക്കാൻ പ്രയാസപ്പെടുകയാണ്.
ഇതിലും ഗൗരവമേറിയ പല കേസുകളും പിൻവലിക്കാൻ സർക്കാർ തയ്യാറായിട്ടുണ്ട്. 

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനം പാലിച്ച് സംസ്ഥാന 
സർക്കാർ ഇനിയെങ്കിലും കേസുകൾ പിൻവലിക്കാൻ തയ്യാറാകണമെന്നും എൻഎസ്എസ് ആവശ്യപ്പെട്ടു.


Previous Post Next Post