കുസാറ്റിൽ സംഘർഷം; എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റിന്റെ റൂമിന് തീയിട്ടു


കൊച്ചി : കുസാറ്റ് ക്യാമ്പസിൽ വിദ്യാർത്ഥി സംഘർഷം. എസ്എഫ്ഐ പ്രവർത്തകരും സ്റ്റുഡന്റ്സ് കമ്മ്യൂണിറ്റി പ്രവർത്തകരും തമ്മിൽ ഏറ്റമുട്ടി. പ്രതിഷേധവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ ബോർഡ് സ്ഥാപിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. നാല് എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റു. എസ്ഐഒ എംഎസ്എഫ് സംഘടനകളുടെ കൂട്ടായ്മയായ സ്റ്റുഡന്റ്സ് കമ്മ്യൂണിറ്റി പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് വൈശാഖിന്റെ റൂമിന് തീയിട്ടു. മലബാറീസ് എന്ന കൂട്ടായ്മയാണ് റൂമ് തീയിട്ടതെന്ന് എസ്എഫ്ഐ ആരോപിച്ചു. എന്നാൽ സ്റ്റുഡന്റ്സ് കമ്മ്യൂണിറ്റി പ്രവർത്തകർ ഇത് നിഷേധിച്ചു. എസ്എഫ്ഐ പ്രവർത്തകർ തന്നെയാണ് തീയിട്ടതെന്ന് വിദ്യാർത്ഥി കമ്മ്യൂണിറ്റി പ്രവർത്തകർ ആരോപിച്ചു.  എസ്എഫ്ഐ പ്രവർത്തകർ ഹോസ്റ്റലിൽ കയറി മർദിക്കുകയായിരുന്നു. എസ്എഫ്ഐ ആഹ്വാനം ചെയ്യുന്ന സമരപരിപാടികളെ പിന്തുണയ്ക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു മർദനമെന്നും വിദ്യാർത്ഥി കമ്മ്യൂണിറ്റി ആരോപിച്ചു.

Previous Post Next Post