ബഹ്‌റൈൻ: അപാർട്മെന്റിന്റെ വാടകയെച്ചൊല്ലിയുള്ള തർക്കത്തിനിടെ സെക്യൂരിറ്റി ഗാര്‍ഡിനെ അടിച്ചുകൊന്ന ഇന്ത്യക്കാരന് വധശിക്ഷ. ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതിയാണ് വധശിക്ഷ വിധിച്ചത്. ഇരുപത്തിയൊന്നുകാരനായ പ്രതി തന്റെ അച്ഛനൊപ്പമാണ് ഈസ്റ്റ് റിഫയിലെ അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചുവരവെയാണ് കൊലപാതകം നടക്കുന്നത്. വൈദ്യുതി ഉപയോഗിക്കുന്നതിനെച്ചൊല്ലി ഇന്ത്യക്കാരനായ സെക്യൂരിറ്റിയുമായി തർക്കം നടന്നു. തുടർന്ന് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ അക്രമിക്കയായിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. തൊട്ടടുത്ത കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു കേസിലെ പ്രധാന സാക്ഷി. കൊല്ലപ്പെട്ട സെക്യൂരിറ്റിയുമായും ഇന്ത്യക്കാരനാണ്. കൊലപാതകം നടത്തി മൂന്ന് ദിവസത്തിന് ശേഷം പ്രതി ഇന്ത്യയിലേക്ക് കടന്നു. എന്നാല്‍ കൊലപാതകം നടന്ന സ്ഥലത്തുനിന്ന് ശേഖരിച്ച ഡിഎന്‍എ സാമ്പിളുകളാണ് കൊലപാതകി ഇയാള്‍ തന്നെയെന്ന് സ്ഥിരീകരിച്ചത്.
ബഹറിനിൽ സെക്യൂരിറ്റി ഗാര്‍ഡിനെ അടിച്ചുകൊന്ന ഇന്ത്യക്കാരന് വധശിക്ഷ
jibin
0
Tags
Top Stories