തമിഴ് നാട് ജയിലിൽ നിന്നും രക്ഷപ്പെട്ട കൊലക്കേസ് പ്രതി ഇടുക്കിയിൽ പിടിയിലായി


 ✒️ പുരുഷോത്തമൻ

ഇടുക്കി: തമിഴ്നാട് മധുര സെൻട്രൽ ജയിലിൽ നിന്നും 25 വർഷം മുൻപ് കടന്നു കളഞ്ഞ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഇരട്ടക്കൊലക്കേസ് പ്രതി ഇടുക്കി വണ്ടൻമേട് മാലിയിൽ നിന്നും കട്ടപ്പന ഡിവൈഎസ്പിയുടെ സ്പെഷ്യൽ ടീമിന്റെ പിടിയിൽ     1984 ൽ സ്വത്തു തർക്കത്തെ തുടർന്നും മാതൃ സഹോദര പുത്രിയെ സ്നേഹിച്ച് വിവാഹം കഴിച്ചതിലുമുള്ള വിരോധം നിമിത്തവും   ബന്ധുക്കളായ രണ്ട് യുവാക്കളെ  തമിഴ്നാട്ടിലുള്ള വരശനാട്  കടമലക്കുണ്ട്   ഭാഗത്ത് വെച്ച്  ദാരുണമായി  കുത്തിയും വെട്ടിയും അടിച്ചും  കൊലപ്പെടുത്തിയ  പ്രതികളിലെ  പ്രധാന പ്രതിയായ വെള്ളച്ചാമി 1992 ൽ  ജീവപര്യന്തം  ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞു വരവേ 1997ൽ പരോൾ തരപ്പെടുത്തി പുറത്തിറങ്ങിയശേഷം  തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു ഇയാളുടെ ഫോട്ടോ പോലും കൈവശമില്ലാത്തതിനാലും ബന്ധുക്കളുമായി സഹകരണം ഇല്ലാത്തതിനാലും തമിഴ്നാട് പോലീസിന് ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല തുടർന്ന് അതിർത്തി മേഖലയായതിനാൽ കട്ടപ്പന ഡിവൈഎസ്പി യുടെ പ്രത്യേക അന്വേഷണ സംഘവുമായി തമിഴ്നാട് പോലീസ് ഈ വിവരം പങ്കുവെച്ചിരുന്നു  തുടർന്ന് കട്ടപ്പന ഡിവൈഎസ്പി  V A നിഷാദ്മോന്റെ നിർദ്ദേശാനുസരണം സ്പെഷ്യൽ ടീം നടത്തിയ അതിവിദഗ്ധമായ നീക്കത്തിനൊടുവിൽ 30. 9. 2022 ൽ വണ്ടൻമേട്  മാലി ഇഞ്ചപ്പടപ്പിൽ ഏലക്കാടുകൾക്ക് നടുവിൽ  മൊബൈൽ റേഞ്ച് പോലും കിട്ടാത്ത സ്ഥലത്ത് ആൾമാറാട്ടം നടത്തി ഒളിവിൽ കഴിയുകയായിരുന്ന പ്രതി വെള്ളച്ചാമി S/O ചിന്നാൾ തേവർ, എരുമപെട്ടി, ഉസലംപെട്ടി Age 73 നെ തന്ത്രപരമായി പിടി കൂടുകയായിരുന്നു തുടർന്ന് പ്രതിയെ തമിഴ്നാട് പോലീസിനും മധുര സെൻട്രൽ ജയിൽ അധികൃതർക്കുമായി കൈമാറി കഴിഞ്ഞ ഒന്നര വർഷക്കാലമായി  ഇയാൾ ഇഞ്ചപ്പടപ്പിലുള്ള  ഏലത്തോട്ടത്തിൽ രഹസ്യമായി ജോലി ചെയ്തു വരികയായിരുന്നു  കട്ടപ്പന ഡിവൈഎസ്പി V A നിഷാദ്മോന്റെ  നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സജിമോൻ ജോസഫ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ടോണി ജോൺ, സിവിൽ പോലീസ് ഓഫീസർ അനീഷ് വി കെ എന്നിവരാണ് പ്രതിയെ പിടികൂടി തമിഴ്നാടിന് കൈമാറിയത്


Previous Post Next Post