തിരുവനന്തപുരം: ട്യൂഷൻ സെന്ററിൽ ചേർക്കാത്തതിന്റെ വൈരാഗ്യമൂലം ബാലരാമപുരത്തു വിദ്യാർഥികൾക്ക് ക്രൂരമർദനം. ചാവടിനട സ്വദേശി ശിവദത്തിനാണ് മർദനമേറ്റത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ശിവദത്ത്. തലയ്ക്ക് ഇടിച്ചെന്നും മുഖത്ത് അടിച്ചെന്നും വിദ്യാർത്ഥി പരാതിപ്പെട്ടു.
സിപിഐഎം വെങ്ങാനൂർ ലോക്കൽ സെക്രട്ടറി എ.രാജയ്യൻ മർദിച്ചുവെന്നാണ് പരാതി. രാജയ്യൻ ചാവടിനടയിൽ പ്രവർത്തിക്കുന്ന യൂണിയൻ അക്കാദമി ഉടമയാണ്. ബാലരാമപുരം പൊലീസ് കേസെടുത്തു.