കോട്ടയം: വീട്ടമ്മയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മുണ്ടക്കയം പുഞ്ചവയൽ ആനികുന്ന് ഭാഗത്ത് തുറവാതുക്കൽ വീട്ടിൽ മാത്യുവിന്‍റെ മകൻ സബീൽ മാത്യുവിനെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വീട്ടമ്മയുമായി സമൂഹമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ചു. ഇതുവഴി വീട്ടമ്മയുടെ ചിത്രങ്ങൾ പ്രതി കൈക്കലാക്കി. പിന്നീട് ഇത് കാണിച്ച് വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്.ഓ ഷൈൻ കുമാർ എ, എസ്.ഐ മാരായ അനീഷ് പി.എസ്, അനൂബ് കുമാർ, സി.പി.ഓ മാരായ ജ്യോതിഷ് ടി.ഡി, ജോൺസൺ എം.ജെ, ബിജി വി.ജെ,രഞ്ജിത്ത് പി.റ്റി, രഞ്ജിത്ത് എസ്. നായർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.