സ്പീക്കർ എ എൻ ഷംസീർ ആശുപത്രിയിൽ


 
 കണ്ണൂർ : ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സ്പീക്കർ എ എൻ ഷംസീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിത രക്തസമ്മർദത്തെ തുടർന്നാണ് ആശുപത്രിയിൽ എത്തിയത്. 
ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 

തലശേരി സഹകരണ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാ​ഗത്തിൽ ചികിത്സയിലാണദ്ദേഹം.

ഇന്നലെ രാത്രി 8 മണിയോടെയാണ് എ എൻ ഷംസീറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തിരുവനന്തപുരത്തുനിന്നും കണ്ണൂരേക്ക് എത്തിയതാണദ്ദേഹം.

Previous Post Next Post