വലിച്ചു കൊണ്ടിരുന്ന സിഗരറ്റ് നൽകാത്തതിന്റെ പേരിൽ രണ്ടു പേരെ വെട്ടിപ്പരിക്കേൽപ്പിച്ചു പ്രതി അറസ്റ്റിൽ


കൊല്ലം :വലിച്ചുകൊണ്ടിരുന്ന സിഗരറ്റ് നൽകാത്തതിൽ ഉണ്ടായ വാക്കുതർക്കം വെട്ടലിൽ കലാശിച്ചു. കൊല്ലം അഞ്ചലിലാണ് രണ്ടുപേരെ വെട്ടിപരിക്കേൽപ്പിച്ചത്. ഓട്ടോഡ്രൈവർമാരായ ഷമീർ, അജ്മൽ എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തിൽ പ്രതികളായ അമിത്, അജിത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞദിവസമായിരുന്നു സംഭവം നടന്നത്. വഴിയിൽ നിന്ന് കൊണ്ട് പുകവലിക്കുകയായിരുന്ന ഷമീറിനോട് ബൈക്കിലെത്തിയ പ്രതികൾ സിഗരറ്റ് വലിച്ചു വലിച്ചു കൊണ്ടിരുന്ന സിഗരറ്റ് നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ ഷമീർ ഇത് നൽകാൻ തയ്യാറായില്ല. തുടർന്ന് പ്രതികൾ ഷമീറിനോട്‌ വഴക്കിടുകയും മർദിക്കുകയും ചെയ്തു . ഇതോടെ ഷമീർ ഓട്ടോയിൽ രക്ഷപ്പെട്ടെങ്കിലും പ്രതികൾ ബൈക്കിൽ പിന്തുടർന്നെത്തി വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. അക്രമം തടയാനെത്തിയ മറ്റൊരു ഓട്ടോഡ്രൈവറായ അജ്മലിനും വെട്ടേറ്റു. സംഭവത്തിന് പിന്നാലെ പ്രതികൾ ബൈക്കിൽ രക്ഷപ്പെട്ടു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പനയഞ്ചേരിഭാഗത്തുനിന്നാണ് രണ്ടുപേരെയും പിടികൂടിയത്
Previous Post Next Post