തിരുവനന്തപുരം: എംഎല്‍എ സ്ഥാനത്ത് നിന്ന് മാറി നിന്ന് എല്‍ദോസ് കുന്നപ്പിള്ളി അന്വേഷണത്തെ നേരിടണമെന്ന് വടകര എംഎല്‍എ കെ കെ രമ.
ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ട് അന്വേഷണം നേരിടുന്നത് ധാര്‍മ്മികതയല്ലെന്നും എത്രയും വേഗം നിയമത്തിന് കീഴടങ്ങുകയാണ് എല്‍ദോസ് ചെയ്യേണ്ടതെന്ന് കെ കെ രമ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ക്രിമിനല്‍ കേസുകളിലുള്‍പ്പെട്ടാല്‍ നിരപരാധിത്വം തെളിയിക്കപ്പെടും വരെ തങ്ങള്‍ നിര്‍വഹിക്കുന്ന ചുമതലകളില്‍ നിന്ന് മാറി നില്‍ക്കുകയും അന്വേഷണം നേരിടുകയുമാണ് ജനാധിപത്യ ധാര്‍മ്മികത. തെറ്റുചെയ്തവരെ സംരക്ഷിക്കില്ലെന്ന കോണ്‍ഗ്രസ്- യുഡിഎഫ് നേതൃത്വങ്ങളുടെ നിലപാട് പ്രായോഗികവും നീതിപൂര്‍വവും ആകേണ്ടതുണ്ടെന്നും കെ കെ രമ ഫെയ്സ്ബുക്കില്‍ കുറിച്ചു.