പത്തനംതിട്ടയിൽ എല്ലാവരും ഉറങ്ങിയ ശേഷം ബന്ധുവായ കുട്ടിയെ വായപൊത്തി ക്രൂരമായി പീഡിപ്പിച്ചു; കൊണ്ടുപോയത് സംരക്ഷിക്കാനെന്ന് പറഞ്ഞ്


പത്തനംതിട്ട: സംരക്ഷണത്തിനെന്ന പേരിൽ വീട്ടിൽ താമസിപ്പിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ബന്ധുവായ പ്രതി റിമാൻഡിൽ. സംരക്ഷിക്കാൻ ബാധ്യസ്ഥനായ യുവാവാണ് വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയി ബന്ധുവായ പെൺകുട്ടിയെ സ്വന്തം വീട്ടിൽ വച്ച് പല തവണ ലൈംഗികമായി പീഡിപ്പിച്ചത്. ഇത് സംബന്ധിച്ച പരാതി ലഭിച്ചതോടെ അന്വേഷണം ശക്തമാക്കിയതിനെ തുടർന്ന് യുവാവ് അറസ്റ്റിൽ ആകുകയായിരുന്നു. ഏഴംകുളം വടക്ക് പുതുമല പനയ്ക്കമുരുപ്പ് വെങ്ങവിള പുത്തൻവീട്ടിൽ ജി.കെ രവി (43) ആണ് പന്തളം പോലീസിന്റെ പിടിയിലായത്. പെൺകുട്ടിയുടെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയ ശേഷം ഇയാളുടെയും മറ്റും സംരക്ഷണയിൽ പാർപ്പിക്കുകയും, തുടർന്ന് പീഡിപ്പിക്കുകയുമായിരുന്നു. കഴിഞ്ഞ വർഷം മാർച്ച് മുതൽ കഴിഞ്ഞ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ പല ദിവസങ്ങളിൽ എല്ലാവരും ഉറങ്ങിയ ശേഷം കുട്ടിയെ ബലമായി പീഡിപ്പിക്കുകയായിരുന്നു. കരഞ്ഞു നിലവിളിച്ചപ്പോൾ വായ് പൊത്തിപ്പിടിച്ചായിരുന്നു ഇയാളുടെ ക്രൂരപീഡനം. ശാരീരികമായും മാനസികമായും തകർന്ന കുട്ടിയിലെ ഭാവഭേദം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അധ്യാപകർ ചൈൽഡ് ലൈൻ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. അവരുടെ ഇടപെടലിൽ, കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയയായ വിവരം പോലീസിനെ അറിയിച്ചു. പന്തളം പോലീസ് സ്കൂളിലെത്തി അമ്മയുടെ സാന്നിധ്യത്തിൽ കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. പ്രതി ക്രൂരമായി പീഡിപ്പിച്ചതായി കുട്ടി വെളിപ്പെടുത്തി. തുടർന്ന് വൈദ്യപരിശോധനക്ക് വിധേയയാക്കി, ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു.

Previous Post Next Post