തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂരിന് വോട്ടു ചെയ്യാന്‍ ആഹ്വാനം ചെയ്തുകൊണ്ട് സംസ്ഥാന കോണ്‍ഗ്രസ് ആസ്ഥാനത്ത് ഫ്ലക്സ് ബോര്‍ഡ്. 'നാളെയെ കുറിച്ച് ചിന്തിക്കൂ, തരൂരിനെ കുറിച്ച് ചിന്തിക്കൂ, തരൂരിന് വോട്ട് ചെയ്യൂ' എന്നാണ് ബോര്‍ഡില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ശശി തരൂരിനായി കോട്ടയം ഈരാറ്റുപേട്ടയിലും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. 'ശശി തരൂർ നയിക്കട്ടെ കോൺഗ്രസ് ജയിക്കട്ടെ' എന്നാണ് ബോർഡിൽ എഴുതിയിട്ടുള്ളത്. ശശി തരൂരിനെ പിന്തുണച്ച് കഴിഞ്ഞ ദിവസം കൊല്ലത്തും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.
രമേശ് ചെന്നിത്തല അടക്കം കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കൾ, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് തരൂരിന് വോട്ടു ചെയ്യണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ബോർഡ് കെപിസിസി ആസ്ഥാനത്ത് പ്രത്യക്ഷപ്പെട്ടത്.