പാമ്പാടിയിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി കാമാക്ഷി ബിജു അറസ്റ്റിൽ

 തൊടുപുഴ : കുപ്രസിദ്ധ കുറ്റവാളി കാമാക്ഷി ബിജു (42) പൊലീസ് പിടിയില്‍. കട്ടപ്പന പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

500 ഓളം മോഷണക്കേസുകളിലെ പ്രതിയാണ് ഇയാള്‍. നിരവധി കോടതികള്‍ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. 
മോഷണക്കേസിന് പുറമെ, പൊലീസിനെ ആക്രമിച്ച കേസുകളിലും ഇയാള്‍ പ്രതിയാണ്. 

കാമാക്ഷി എസ്‌ഐ എന്നും ഇയാള്‍ അറിയപ്പെട്ടിരുന്നു. താന്‍ എസ് ഐയാണെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പുകളാണ് ഇയാള്‍ക്ക് കാമാക്ഷി എസ് ഐ എന്ന പേര് കിട്ടാനിടയായത്.

അടുത്തിടെ, പാമ്പാടിയില്‍ വച്ച് ബിജു പൊലീസിന്റെ പിടിയില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പൊലീസിനെ വെട്ടിച്ചു കടന്ന ബിജു ഒടുവില്‍ വാഹനം ഒരു വീട്ടിലേക്ക് ഇടിച്ചു കയറ്റി ഉപേക്ഷിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു.


Previous Post Next Post