പാലായിൽ കഞ്ചാവ് വേട്ട അസമിൽ നിന്നും കടത്തിക്കൊണ്ടുവന്ന ഒരു കിലോയിലധികം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി എക്സൈസ് റെയ് ഡിൽ അറസ്റ്റിലായി

 പാലാ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ എം സൂരജിന്റെ  നേതൃത്വത്തിലുള്ള  എക്സൈസ്ന്റെ സംയുക്ത ടീം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അന്യ  സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ  നടത്തിയ റെയ്ഡിൽ 1.100kg കഞ്ചാവുമായി ആസാം സ്വദേശി അറസ്റ്റിലായി. പാലായിലും പരിസരപ്രദേശങ്ങളിലും യുവാക്കൾക്കിടയിൽ ഇയാൾ വ്യാപകമായി കഞ്ചാവ് വിൽപ്പന നടത്തി വരുന്നതായി എക്സൈസിന് രഹസ്യവിവരം ലഭിച്ചിതിനെ തുടർന്ന്   പാലാ എക്സൈസ് സർക്കിൾ ഓഫീസ് ടീമും,  എക്സൈസ് കമ്മീഷണർ സ്‌ക്വാഡ്, എക്സൈസ് ഇന്റലിജൻസ് ടീമംഗങ്ങൾ എന്നിവർ ഉൾപ്പെടെയുള്ളവർ  24/10/22 ചർച്ച 3മണിക്ക് അതീവരഹസ്യമായി  നടത്തിയ റെയ്ഡിലാണ് അസം സംസ്ഥാനത്ത്, ദ് റാം ജില്ലയിൽ കൊപ്പടി  ഗ്രാമത്തിൽ നൂർജഹാൻ മകൻ ജാക്കിർ ഹുസൈൻ( 27/22) അറസ്റ്റിലായത്.

 റെയ്ഡിൽ പാലാ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ എം സൂരജ്, എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, പ്ര വെന്റിവ്‌ ഓഫീസർ C. സാബു, ഇന്റലിജൻസ് വിഭാഗം പ്രവെന്റിവ്‌ ഓഫീസർ രഞ്ജിത്ത് കെ നന്ത്യാട്ട്, വനിതാ സിവിൽ എക്സൈസ് ഓഫീസർ വിനീതാ Bനായർ, എക്സൈസ് ഡ്രൈവർ ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post