ഫിറോസാബാദ്: രണ്ടുവര്‍ഷം മുന്‍പ് കാണാതായ യുവതിയുടെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ കാമുകന് ഉള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റില്‍. യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മുറിയില്‍ കുഴിച്ചിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഫിറോസാബാദിലെ കിത്തൗട്ട് ഗ്രാമത്തിലാണ് സംഭവം.
2020 നവംബര്‍ ഇരുപതുമുതലാണ് ബിക്രം സിങ്ങിന്റെ മകള്‍ ഖുശ്ബുവിനെ കാണാതായാതെന്ന് പൊലിസ് പറഞ്ഞു. പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി 366, 363 വകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് എടുത്തിരുന്നു. രണ്ടുവര്‍ഷമായി ഖുശ്ബുവിനും ഗൗരവിനും വേണ്ടി തിരച്ചില്‍ നടത്തുകയായിരുന്നെന്ന് സിര്‍സാഗഞ്ച് സര്‍ക്കിള്‍ ഓഫീസ് അനിവേശ് കുമാര്‍ പറഞ്ഞു.
ശനിയാഴ്ചയാണ് ഗൗരവ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. വിവാഹത്തിനായി ഖുശ്ബു സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നെന്ന് ഗൗരവ് പൊലീസിന് മൊഴി നല്കി. നവംബര്‍ 21ന് യുവതിയെ വിഷം നല്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം മുറിയില്‍ കുഴിച്ചിടുകയും പിന്നാലെ കുടുംബസമേതം നാടുവിടുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.