വെബ് ടീം : കാൽപ്പന്തിന്റെ ആവേശത്തിനായി കാത്തിരിക്കുകയാണ് ഫുട്ബോൾ പ്രേമികൾ. അടുത്ത മാസം തുടങ്ങാൻ ഇരിക്കുന്ന ഖത്തർ ലോകകപ്പിന്റെ ദിവസം എണ്ണി കാത്തിരിക്കുകയാണ് ആളുകൾ. ഫുട്ബോൾ മാമാങ്കത്തിന്റെ ആവേശം ഇങ്ങ് കേരത്തിലും പൊടിപാറുകയാണ്. വരാനിരിക്കുന്നത് ആർപ്പുവിളികളുടെയും ആവേശത്തിന്റെയു ദിവസങ്ങൾ. ടീമിന്റെ ആരാധകരൊക്കെ പരസ്‌പരം വെല്ലുവിളികൾ ഉയർത്തി രംഗത്ത് വന്നിരിക്കുകയാണ്. എപ്പോഴത്തെയും പോലെ ബ്രസീൽ അർജന്റീന ടീമുകൾക്ക് തന്നെയാണ് ഇത്തവണയും ഏറ്റവും കൂടുതൽ ആരാധകരുള്ളത്. എന്നാൽ ഈ ആരാധക ഫൈറ്റിൽ അര്‍ജന്‍റീന ആരാധകരായ എം എം മണിയും രംഗത്തെത്തിയിരിക്കുകയാണ്. എന്നാൽ ഈ ഫാൻ ഫൈറ്റിലെ രസകരമായ വസ്തുത എന്താണെന്നുവെച്ചാൽ ഇത് കേരളത്തിലെ സിപിഎം നേതാക്കൾ തമ്മിലാണ് എന്നുള്ളതാണ്. അർജന്റീന ആരാധകരെ വെല്ലുവിളിച്ച് കടുത്ത ബ്രസീൽ ആരാധകനായ മന്ത്രി വി.ശിവൻകുട്ടിയാണ് ആദ്യമായി ഫേസ്ബുക്ക് പോസ്റ്റിട്ടത്. മുന്‍ മന്ത്രി കടകംപ്പള്ളി സുരേന്ദ്രനെയും ടാഗ് ചെയ്തു കൊണ്ടായിരുന്നു മന്ത്രി ശിവന്‍കുട്ടി വെല്ലുവിളിച്ചത്. എന്നാൽ വിട്ടുകൊടുക്കാതെ അര്‍ജന്‍റീന ആരാധകരായ എം എം മണിയെയും രംഗത്തെത്തി. ഇതിന് മറുപടിയുമായി എം.എം മണി, വി.കെ പ്രശാന്ത് എന്നിവർ രംഗത്തെത്തിയത്. ഇപ്പോൾ മണിയാശാന്റെ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റാണ് വൈറലാവുന്നത്. ബ്രസീൽ ആരാധകരെ ട്രോളി കൊണ്ടാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചത്. “ബ്രസീല്‍ ആരാധകര്‍ ഇവിടെ കമോണ്‍, നിങ്ങള്‍ക്കുള്ള കാവിലെ അടുത്ത പാട്ടു മത്സരം എത്താറായി” എന്നാണ് മണിയാശാൻ ഫേസ്ബുക്കിൽ കുറിച്ചത്.
അതേ സമയം വരാനിരിക്കുന്ന ഖത്തർ ലോകകപ്പ് തന്റെ അവസാനത്തെ ലോകകപ്പ് ആയിരിക്കുമെന്ന് ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി പറഞ്ഞിരുന്നു. ദിവസങ്ങളെണ്ണിയാണ് താൻ കാത്തിരിക്കുന്നതെന്നും വലിയ രീതിയിൽ ആകാംക്ഷയും പേടിയുമുണ്ടെന്നും മെസി കൂട്ടിച്ചേർത്തു. ലാറ്റിനമേരിക്കൻ ഒടിടി പ്ലാറ്റ്ഫോമായ സ്റ്റാർ പ്ലസിനു നൽകിയ അഭിമുഖത്തിലായിരുന്നു മെസിയുടെ പ്രതികരണം.