കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച ഡോക്ടര്‍ അറസ്റ്റില്‍. എറണാകുളം ആലുവ കമ്പനിപ്പടി കാപ്പിക്കര വീട്ടില്‍ ജോര്‍ജ് ജോണിനെ (46) ആണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തു.
വീട്ടില്‍ കണ്‍സള്‍ട്ടേഷനെത്തിയ പെണ്‍കുട്ടിയോടാണ് ഇയാള്‍ അപമര്യാദയായി പെരുമാറിയത്. പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.