സാമൂഹ്യ മാധ്യമമായ വാട്‌സ്ആപ്പ് പ്രവര്‍ത്തനരഹിതമായി. ഇന്ത്യ ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളില്‍ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തു

ജോവാൻ മധുമല 
കോട്ടയം : സാമൂഹ്യ മാധ്യമമായ വാട്‌സ്ആപ്പ് പ്രവര്‍ത്തനരഹിതമായി. ഇന്ത്യ ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളില്‍ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉപയോക്താക്കള്‍ അയക്കുന്ന മെസ്സേജുകള്‍ സെന്റാവുന്നില്ല. ഇതുമായി ബന്ധപ്പെട്ട് നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്. 
ഇതിന് മുമ്പും പലതവണ ഇന്ത്യയില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തന രഹിതമായിട്ടുണ്ട്. സാങ്കേതിക തകരാറോണോ എന്ന കാര്യത്തില്‍ ഫെയ്‌സ്ബുക്കിന്റെയും വാട്‌സ്ആപ്പിന്റെയും ഭാഗത്തുനിന്ന് പ്രതികരണങ്ങള്‍ ലഭ്യമായിട്ടില്ല.
Previous Post Next Post