ധനമന്ത്രിയെ നീക്കണമെന്ന് ഗവര്‍ണര്‍; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി


തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാലിനെ നീക്കണമെന്ന് മുഖ്യമന്ത്രിയോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടു. തനിക്ക് എതിരെ പരസ്യ പ്രസ്താവന നടത്തിയ കെ എൻ ബാലഗോപാൽ മന്ത്രിയായി തുടരുന്നതിൽ ഗവർണർ അപ്രീതി രേഖപ്പെടുത്തി. ഇതു സംബന്ധിച്ച് ഗവർണർ ഇന്നലെ വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകി. യുപിയിൽ ഉള്ളർക്ക് കേരളത്തിലെ കാര്യം മനസ്സിലാക്കാൻ സാധിക്കില്ലെന്ന ബാലഗോപാലിന്റെ പ്രസ്താവന ദേശീയതയെ പോലും ചോദ്യം ചെയ്യുന്നതാണ് എന്ന് ഗവർണറുടെ കത്തിൽ പറയുന്നു. രാജ്യദ്രോഹപരമായ പരാമര്‍ശമാണ് ഇതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. എന്നാൽ ഗവർണറുടെ ആരോപണത്തിൽ കഴമ്പില്ലെന്ന മറുപടി ഇന്നു രാവിലെ മുഖ്യമന്ത്രി നൽകി.


Previous Post Next Post