ചാന്നാനിക്കാട്(കോട്ടയം) : അമ്പലപ്പുഴപ്പറമ്പില്‍ പരേതരായ തങ്കപ്പന്റെയും സാവിത്രിയുടെയും മകന്‍ തോപ്പില്‍ വീട്ടില്‍ എ.ടി. തുളസീധരന്‍ (55) അന്തരിച്ചു. ഭാരതീയ വ്യാപാരി വ്യവസായി സംഘ് (ബിവിവിഎസ്) കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറി ആണ്.
ബിഎംഎസ് മേഖലാ സെക്രട്ടറി, ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിരുന്നു. സംസ്കാരം പിന്നീട്.
ഭാര്യ: സുജാത. മക്കള്‍: ആഷിക് (സൗദി അറേബ്യ), ആദിക് (ചാന്നാനിക്കാട് എസ്എന്‍ കോളജ് വിദ്യാര്‍ത്ഥി), മരുമകള്‍: അശ്വതി (തിരുവനന്തപുരം)
സഹോദരങ്ങള്‍: സുരേന്ദ്രന്‍, രാജമ്മ ഗോപി, രാജു, ശാന്തമ്മ (സ്വാമിയമ്മ, ആലുംമ്മൂട്), സുദര്‍മ്മ, സുജാത