തിരുവനന്തപുരം: പോത്തൻകോട് വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന ഒന്നര വയസ്സുകാരൻ വാഹനമിടിച്ചു മരിച്ചു. വേങ്ങോട്സ്വദേശി അബ്ദുൾ റഹിം, ഫസ്ന ദമ്പതിമാരുടെ മകൻ ഒന്നര വയസ്സുള്ള റയ്യാന്‍ ആണ് മരിച്ചത്.
വൈകുന്നേരം ആറുമണിയോടെ വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരിക്കെ ആയിരുന്നു അപകടം. വീട്ടുകാർ നോക്കിയപ്പോൾ വീട്ടിനു മുന്നിലെ റോഡിൽ വാഹനമിടിച്ച് പരിക്കേറ്റ കുട്ടിയെയാണ് കണ്ടത്.
ഉടൻ തന്നെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയെ ഇടിച്ചിട്ട വാഹനം തിരിച്ചറിഞ്ഞിട്ടില്ല. പോത്തൻകോട് പോലീസ് കേസെടുത്തു.