തെറ്റായി ഹെൽമറ്റ് ധരിച്ചു: പൊലീസുകാരന് പെറ്റിയടിച്ച് പൊലീസുകാരൻ


ബാംഗ്ലൂർ  :  ഇരുചക്ര വാഹനം ഓടിക്കുന്നവർ നിർബന്ധമായും ഹെൽമറ്റ് ധരിക്കണം. ഗുരുതരമായ റോഡപകടത്തിൽ നിന്ന് ഹെൽമറ്റ് നമ്മെ രക്ഷിക്കുമെന്നതിൽ തർക്കമില്ല. എന്നാൽ ഹെൽമറ്റിന്റെ പ്രാധാന്യം അവഗണിക്കുന്നവരും നമുക്കിടയിൽ ഉണ്ട്. അടുത്തിടെ കർണാടക തലസ്ഥാനമായ ബംഗളൂരുവിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനും സമാനമായ അനാസ്ഥ കാണിച്ചിരുന്നു. പൊലീസിന് എന്തുമാകാമെന്ന് ചിന്തിക്കാൻ വരട്ടേ.. കഥയിൽ ഒരു ട്വിസ്റ്റ് ഉണ്ട്. ബെംഗളുരു ആർടി നഗറിലാണ് സംഭവം. ഹാഫ് ഹെൽമെറ്റ് ധരിച്ച് ഗിയർലെസ് സ്‌കൂട്ടർ ഓടിച്ച ട്രാഫിക് ഉദോഗസ്ഥനെ മറ്റൊരു ട്രാഫിക് പൊലീസുകാരൻ തടഞ്ഞു. നിയമലംഘനം നടത്തിയ ഉദ്യോഗസ്ഥന് കൈയ്യോടെ പിഴ ചുമത്തി. തിങ്കളാഴ്ചയാണ് ആർടി നഗർ പൊലീസ് ഈ ചിത്രം പങ്കുവച്ചത്.ഇതിന് പിന്നാലെ സോഷ്യൽ മീഡിയ ഏറ്റെടുത്തു. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന ആരെയും വെറുതെവിടാത്തതിന് ചില ഇന്റർനെറ്റ് ഉപയോക്താക്കൾ പൊലീസിനെ പ്രശംസിച്ചു. ഫൈൻ കിട്ടിയതിന് ഇത്രയധികം പുഞ്ചിരിക്കുന്നത് എന്തിനാണെന്ന് മറ്റ് ചിലർ ചോദിക്കുന്നു.

Previous Post Next Post