തിരുവനന്തപുരം : പേരൂർക്കടയ്ക്ക് സമീപം കുടപ്പനക്കുന്നില്‍ വീടിന്റെ ഒന്നാം നിലയ്ക്ക് തീപിടിച്ചു. കട്ടിലിലെ മെത്തയില്‍ ചാര്‍ജ്ജ് ചെയ്യാന്‍ വച്ചിരുന്ന മൊബൈല്‍ ഫോണ്‍ അമിതമായി ചൂടായി മെത്തയ്ക്ക് തീപിടിച്ചതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ജയമോഹനന്‍ എന്നയാളുടെ വീട്ടിലാണ് തീപ്പിടിത്തം ഉണ്ടായത്.
തീപിടിത്തമുണ്ടായ സമയത്ത് ജയമോഹനും വീട്ടുകാരും താഴത്തെ നിലയിലായിരുന്നു. മുകള്‍നിലയിലെ മുറിക്കകത്ത് പുക കണ്ട് അയല്‍വീട്ടുകാരാണ് വിവരമറിയിച്ചത്. ചെങ്കല്‍ച്ചൂളയില്‍ നിന്ന് അഗ്‌നി രക്ഷാ സേനയെത്തി തീയണച്ചതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായില്ല.