മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരൂപയോഗം ചെയ്യുന്നുവോ !കേരളത്തിന്റെ വികസനത്തെ കുറിച്ചുള്ള ആലോചനകളിലും പദ്ധതികളുടെ നടപ്പാക്കലുകളിലും ഒക്കെ കുടുബാംഗങ്ങൾക്ക് എന്ത് പങ്കാണുള്ളത് ? വിദേശയാത്രയിൽ കുടുംബത്തിന് എന്ത് കാര്യം ? വിവാദമാകുന്ന യാത്ര .



തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിദേശ യാത്രയിൽ കുടുംബത്തിന് എന്ത് കാര്യമാണുള്ളത് എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. ഒക്ടോബർ മൂന്നിന് കോടിയേരി ബാലകൃഷ്ണന്റെ സംസ്കാര ചടങ്ങുകൾക്ക് ശേഷം മുഖ്യമന്ത്രി നടത്തിയ വിദേശയാത്രയിൽ കുടുംബവുമുണ്ടായിരുന്നു. എന്നാൽ യാത്രയെ കുറിച്ച് ഔദ്യോഗികമായ യാതൊരു വിവരവും മുഖ്യമന്ത്രിയുടെ ഓഫീസ് പോലും പുറത്ത് വിട്ടിരുന്നില്ല.

സംസ്കാര ചടങ്ങുകൾക്ക് ശേഷം മുഖ്യമന്ത്രി നോർവേയിലേക്ക് നടത്തിയ യാത്രയിൽ കുടുംബാംഗങ്ങളും ഉണ്ടായിരുന്നു എന്നതാണ് ഇപ്പോൾ ചർച്ചകൾക്ക് വഴി വെക്കുന്നത്. കേരളത്തിന്റെ വികസനത്തെ കുറിച്ചുള്ള ആലോചനകളിലും പദ്ധതികളുടെ നടപ്പാക്കലുകളിലും ഒക്കെ കുടുബാംഗങ്ങൾക്ക് എന്ത് പങ്കാണുള്ളതെന്നാണ് ഉയരുന്ന പ്രധാന ചോദ്യം. നടത്തിയ യാത്ര സർക്കാർ ചിലവിൽ ആണെങ്കിൽ മുഖ്യമന്ത്രിയുടെ മകളും കൊച്ചുമകനും ഭാര്യയും അടക്കം യാത്ര ചെയ്തത് അധികാര ദുർവിനിയോഗമാവില്ലേ ? ഇതല്ല മറിച്ച് യാത്ര സൗജന്യമായിരുന്നുവെങ്കിൽ കേരള മുഖ്യമന്ത്രി സ്വകാര്യ വ്യവസായകരുടെ സൗജന്യം സ്വീകരിച്ചില്ലേ എന്ന മറുചോദ്യവും ബാക്കിയാകും. അതും അധികാര ദുർവിനിയോഗമാവില്ലേ? ഇതിലേതായാലും ജനപക്ഷത്താണ്‌ സർക്കാർ എങ്കിൽ ഉത്തരം നൽകിയേ മതിയാകു എന്നും വരുന്നു. ഇതേകുറിച്ച് പാർട്ടി തന്നെ വിലയിരുത്തലുകൾ നടത്തേണ്ടതില്ലേ എന്നും ജനം ചോദിക്കുന്നു. എന്തൊക്കെയായാലും രണ്ടാഴ്ച്ചക്കാലം നീണ്ടുനിന്ന വിദേശയാത്രയിൽ കുടുംബം പങ്കെടുത്തത് ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെ ! നാടിൻറെ വികസനത്തിനായി ഏതൊരധികാരിയും നടത്തേണ്ടുന്ന ഏതൊരു പ്രവർത്തനവും ജനങ്ങൾക്ക് മുന്നിൽ സുതാര്യമായിരിക്കുക എന്നതും ജനാധിപത്യ മര്യാദയാണ്.
Previous Post Next Post