പ്രവര്‍ത്തകസമിതിയിലേക്കുള്ള സംവരണമല്ല സ്ഥാനാര്‍ഥിത്വം; തരൂരിനെതിരെ ഒളിയമ്പുമായി മുരളീധരൻ

 
തിരുവനന്തപുരം: ശശി തരൂരിനെതിരെ ഒളിയമ്പുമായി കെ മുരളീധരന്‍ എംപി. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് കയറാനുള്ള സംവരണമല്ല അധ്യക്ഷ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വമെന്ന് മുരളീധരന്‍ പറഞ്ഞു. വര്‍ക്കിങ് കമ്മറ്റിയിലേക്ക് തരൂരിനും മത്സരിക്കാമെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുരളീധരന്‍ പറഞ്ഞു.

പാര്‍ട്ടിയില്‍ വര്‍ക്കിങ് പ്രസിന്റുമാര്‍ ഇപ്പോള്‍ ആവശ്യമില്ല. പുതിയ പ്രസിഡന്റ് നല്ല ആക്ടീവാണ്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ അദ്ദേഹം നന്നായി നടന്നിട്ടുണ്ട്. എന്നാല്‍ പലയുവാക്കളും നടന്നിട്ടില്ല. ഖാര്‍ഗെ നല്ല ആരോഗ്യവാനാണ്‌. അതുകൊണ്ട് വേറെ വര്‍ക്കിങ്ങോ താങ്ങോ ആവശ്യമില്ല. കോണ്‍ഗ്രസിന്റെ ക്രൗഡ് പുളളര്‍ ഇപ്പോഴും രാഹുല്‍ ഗാന്ധി തന്നെയാണ്. നെഹ്രു കുടുംബത്തെ ഇല്ലാതാക്കി ഒരു നടപടിയും പാര്‍ട്ടിയില്‍ നിന്നുണ്ടാകില്ലെന്നും മുരളീധരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ അംഗീകരിക്കാനാവാത്ത സൈബര്‍ ആക്രമണം ഉണ്ടായി. മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ചിലര്‍ അപമാനിച്ചതായും സൈബര്‍ ആക്രമണത്തെ തരൂര്‍ നിരുത്സാഹപ്പെടുത്തിയില്ലെന്നും മുരളീധരന്‍ പറഞ്ഞു. വാട്‌സാപ്പും യുട്യൂബും നോക്കിയല്ല കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുകയെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
Previous Post Next Post