തിരുവനന്തപുരം: ക്ഷേത്രസമീപത്ത് മാലിന്യം തള്ളരുതെന്ന ബോർഡുമായി മുസ്ലീം ജമാഅത്ത്. ക്ഷേത്ര പരിസരത്ത് മാലിന്യം തള്ളുന്നത് ശിക്ഷാർഹമാണെന്ന ബോർഡ് സ്ഥാപിച്ചാണ് മുസ്ലിം ജമാഅത്ത് രംഗത്തെത്തിയത്. പുല്ലൂർക്കോണം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപമാണ് പള്ളിക്കമ്മിറ്റി ബോർഡ് സ്ഥാപിച്ചത്.'ആരാധനാലയം പരിപാവനമാണ്. ക്ഷേത്ര പരിസരത്ത് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് ശിക്ഷാർഹമാണ്- തെക്കുംഭാഗം മുസ്ലിം ജമാഅത്ത് എന്ന ബോർഡാണ് പള്ളിക്കമ്മിറ്റി സ്ഥാപിച്ചത്. പുല്ലൂർക്കോണം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് മുന്നിലെ റോഡ് സമീപം മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനെതിരെയാണ് ബോർഡ്.കഴിഞ്ഞ കുറെ നാളുകളായി ക്ഷേത്ര വളപ്പിൽ മാലിന്യം വലിച്ചെറിയുന്നത് പതിവ് സംഭവമായിരിക്കുകയാണ്. മാലിന്യത്തിനു പുറമെ മദ്യകുപ്പികളും നടപന്തലിൽ എറിഞ്ഞു പൊട്ടിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ പ്രദേശവാസിയായ ഒരു യുവാവിനെ വിഴിഞ്ഞം പൊലീസ് പിടികൂടി റിമാൻഡ് ചെയ്തിരുന്നു.സംഭവം അറിഞ്ഞ തെക്കുംഭാഗം മുസ്ലിം ജമാ അത്ത് ഭാരവാഹികൾ ക്ഷേത്രം സന്ദർശിച്ചിരുന്നു. തുടർന്നാണ് ക്ഷേത്രത്തിന് സമീപം മാലിന്യം വലിച്ചെറിയുന്നതിനെതിരെ പള്ളിക്കമ്മിറ്റി ബോർഡ് സ്ഥാപിച്ചത്.