മലപ്പുറം: തിരൂരില്‍ രണ്ടു കുട്ടികള്‍ കുളത്തില്‍ വീണ് മരിച്ചു. മൂന്നും നാലും വയസുള്ള കുട്ടികളാണ് വീടിനു സമീപത്തെ കുളത്തില്‍ വീണ് മുങ്ങി മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം. തിരൂരിനടുത്ത് എല്‍ഐസിക്ക് പിന്നില്‍ കാവുങ്ങല്‍ പറമ്പില്‍ നൗഷാദ് രജില ദമ്പദികളുടെ മകനാണ് മരിച്ച അമന്‍ സയാൻ(3 ). പാറപ്പുറത്ത് ഇല്ലത്തുപറമ്പില്‍ റഷീദ് റഹിയാനത്ത് ദമ്പദികളുടെ മകളാണ് ഫാത്തിമ റിയ(4). മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്തെ കുളത്തില്‍ കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. ഇരുവരും അയൽവാസികളും ബന്ധുക്കളുമാണ്. ഇരുവരും അങ്കണവാടിയിൽ നിന്ന് മടങ്ങി വന്ന ശേഷം ഭക്ഷണം കഴിക്കുന്നതിനിടെ കളിക്കാനായി മുറ്റത്തേക്ക് ഓടി പോകുകയായിരുന്നു. ഏറെ നേരം കഴിഞ്ഞും കുട്ടികളെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ കുളത്തിൽ രണ്ടു പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുളത്തിലേക്ക് കടക്കുന്ന ഇടത്ത് ഗേറ്റ് സ്ഥാപിച്ചിട്ടുണ്ട്. ഇത് തുറന്ന് കിടക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഇരുവരും കുളത്തിലേക്ക് എങ്ങനെ എത്തിയെന്ന് വ്യക്തമല്ല.