കോട്ടയത്തുനിന്ന് കാണാതായ യുവാവിനെ തിരുവനന്തപുരത്ത് റബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: കോട്ടയത്തുനിന്ന് കാണാതായ യുവാവിനെ തിരുവനന്തപുരത്ത് റബര് തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

 കോട്ടയം സ്വദേശി ജയിംസ് വര്ഗീസിനെയാണ് തിരുവനന്തപുരം പിരപ്പന്‌കോട് അന്താരാഷ്ട്ര നീന്തല്ക്കുളത്തിന് സമീപത്തെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. 

ദിവസങ്ങൾക്ക് മുമ്പാണ് ജയിംസ് വര്ഗീസിനെ കോട്ടയത്തുനിന്ന് കാണാതായത്. ഇതുസംബന്ധിച്ച് കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ബുധനാഴ്ച രാവിലെ യുവാവിന്റെ മൃതദേഹം നാട്ടുകാർ റബർ തോട്ടത്തിൽ കണ്ടെത്തിയത്. 

പോലീസ് നടത്തിയ പരിശോധനയിൽ മരിച്ചത് ജയിംസ് വര്ഗീസ് ആണെന്ന് തിരിച്ചറിഞ്ഞു. ജയിംസ് വര്ഗീസിന്റെ കാർ സമീപത്തെ റോഡരികിൽ നിര്ത്തിയിട്ട നിലയിലും കണ്ടെത്തിയിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയോടെ ആണ് യുവാവ് റബ്ബർ തോട്ടത്തിൽ എത്തിയതെന്നാണ് പോലിസ് കണക്കാക്കുന്നത്. കാർ നിർത്തിയ ശേഷം തോട്ടത്തിലേക്ക് നടന്നു പോകുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്.
Previous Post Next Post