പത്തനംതിട്ടയിലെ സ്ത്രീകളുടെ തിരോധാന കേസുകള്‍ വീണ്ടും അന്വേഷിക്കുന്നു . ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘങ്ങളായാണ് അന്വേഷണം .
2017 മുതല്‍ ജില്ലയില്‍ നിന്ന് കാണാതായത് 12 സ്ത്രീകള്‍ ആണ്. ഇതില്‍ മൂന്ന് കേസുകളും ആറന്മുള സ്റ്റേഷന്‍ പരിധിയില്‍ ആണ് . തിരോധാനത്തിന് നരബലിയുമായി ബന്ധമുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.