ഗാസിയാബാദ്: കര്‍വ ചൗത് ആഘോഷത്തിനിടെ കാമുകിക്കൊപ്പം ഷോപ്പിങ്ങ് നടത്തിയ ഭര്‍ത്താവിനെ നാട്ടുകാരുടെ മുന്നിലിട്ട് പൊതിരെ തല്ലി യുവതിയും അമ്മയും ബന്ധുക്കളും. ഉത്തര്‍ പ്രദേശിലെ ഗാസിയാ ബാദിലാണ് സംഭവം. മര്‍ദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
അമ്മയ്‌ക്കൊപ്പം സാധനങ്ങള്‍ വാങ്ങാനായി മാര്‍ക്കറ്റിലെത്തിയപ്പോഴാണ് ഭര്‍ത്താവിനെ യുവതി കാമുകിക്കൊപ്പം കണ്ടത്. തുടര്‍ന്ന് യുവതി ഭര്‍ത്താവിന്റെ കോളറിനു പിടിക്കുകയും തുരുതുരാ അടിക്കുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന അമ്മയും മറ്റ് ബന്ധുക്കളും യുവാവിനെ മര്‍ദ്ദിച്ചു.
എന്താണു സംഭവമെന്ന് അറിയാതെ നാട്ടുകാരും ചുറ്റും കൂടി. യുവാവിനെ മര്‍ദ്ദിക്കുന്നതു തടയാന്‍ ശ്രമിച്ച പെണ്‍സുഹൃത്തിനെയും ബന്ധുക്കള്‍ അടിക്കുന്നുണ്ട്. അത് തടയാന്‍ യുവാവ് ശ്രമിക്കുകയും ചെയ്യുന്നുതും വീഡിയോയില്‍ കാണാം. ഇതിനിടെ, കടയ്ക്കു പുറത്തിറങ്ങി വഴക്കു തീര്‍ക്കാന്‍ കടയുടമ ആവശ്യപ്പെട്ടു. സംഭവത്തിനു പിന്നാലെ യുവതി പൊലീസില്‍ പരാതി നല്‍കി. ഭര്‍ത്താവുമായി വഴക്കിട്ട് മാതാപിതാക്കളുടെ കൂടെയായിരുന്നു യുവതി കഴിഞ്ഞിരുന്നത്.