ബസിൽ ടിക്കറ്റെടുക്കാതെ യാത്ര.. ചോദ്യം ചെയ്ത വനിതാ കണ്ടക്ടറെ കയ്യേറ്റം ചെയ്യാന്‍ ശ്രമം… മുഖത്തടിച്ചു കെ.എസ്.ആർ.ടി.സി ഡ്രൈവർ


കൊല്ലം: ടിക്കറ്റ് എടുക്കാത്തത് ചോദ്യം ചെയ്ത വനിതാ കണ്ടക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചയാളുടെ മുഖത്തടിച്ചു കെ.എസ്.ആർ.ടി.സി ഡ്രൈവർ. നാട്ടുകാരും യാത്രക്കാരനെ മർദിച്ചു. കൊല്ലം എഴുകോണിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. എന്നാൽ സംഭവത്തിൽ കേസൊന്നും എടുത്തിട്ടില്ലെന്നാണ് ഏഴുകോൺ‌ പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. ഇതു സംബന്ധിച്ച പരാതിയൊന്നും ലഭിച്ചിട്ടില്ല.

സംഭവത്തെ കുറിച്ച് പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെയാണ്, കെ.എസ്.ആർ.ടി.സി ബസിൽ‌ യാത്ര ചെയ്യുകയായിരുന്ന വ്യക്തി നിരവധി തവണ ടിക്കറ്റ് എടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ടിക്കറ്റ് എടുക്കാൻ തയ്യാറായില്ല. ടിക്കറ്റെടുത്താൽ മാത്രമേ യാത്ര ചെയ്യാൻ സാധിക്കൂ എന്ന് പറഞ്ഞ് ബസ് നിർത്തി. ബസിലെ മറ്റ് യാത്രക്കാരും ഇയാൾക്കെതിരെയായി. തുടർന്ന് ഇയാൾ ബസിൽ നിന്ന് പുറത്തേക്കിറങ്ങി ഓടാൻ ശ്രമിച്ചു. തന്നെ തട്ടിമാറ്റിയാണ് ഇറങ്ങി ഓടാന്‍ ശ്രമിച്ചതെന്ന് വനിത കണ്ടക്ടര്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. തർക്കത്തെ തുടർന്ന് നാട്ടുകാരും യാത്രക്കാരനായ യുവാവിനെ മർദ്ദിച്ചു.
Previous Post Next Post