പരുമല: മാന്നാർ കോയിക്കൽ ജംഗ്ഷനു സമീപം ബൈക്കുകൾ കുട്ടി മുട്ടി രണ്ട് പേർ മരിച്ചു.
ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.
ചെന്നിത്തല വള്ളാം കടവ് കിളയ്ക്കാടം കുറ്റിയിൽ സുധീഷ് (23), തലവടി സ്വദേശി ശ്യാംകുമാർ ( 40 ) എന്നിവരാണ് മരിച്ചത്.
ചെന്നിത്തല തെങ്ങു തറ കിഴക്കേതിൽ നവീൻ (25) ആണ് പരിക്കേറ്റത്.
ഇന്നലെ രാത്രി 10 മണിയോടെ കോയിക്കൽ ജംഗ്ഷന് തെക്കാണ് അപകടം . ഉടൻ തന്നെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സുധീഷിൻ്റേയും ശ്യാംകുമാറിൻ്റേയും ജീവൻ രക്ഷിക്കാനായില്ല.
നവീൻ തീവ്രപരിചരണ വിഭാഗത്തിലാണ്.
രവീന്ദ്രനാണ് സുധീഷിന്റെ അച്ഛൻ. അമ്മ കുഞ്ഞുമോൾ. സഹോദരൻ: രാഹുൽ.