നെയ്യാറിൽ കുളിക്കാനിറങ്ങിയ യുവാക്കളിൽ ഒരാൾ മുങ്ങിമരിച്ചു


നെയ്യാറ്റിൻകര :  നെയ്യാറിൽ കുളിക്കാനിറങ്ങിയ യുവാക്കളിൽ ഒരാൾ മുങ്ങിമരിച്ചു. പിരായുമ്മൂട് സ്വദേശി വിപിന്റെ (29) മൃതദ്ദേഹമാണ് കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഒരാളെക്കൂടി ഇനി കണ്ടെത്താനുണ്ട്. നെയ്യാറ്റിൻകര ഓലത്താന്നി, പാതിരിശ്ശേരി കടവിൽ കുളിക്കാനിറങ്ങിയവരെയാണ് വൈകിട്ട് 5 മണിയോടെ കാണാതായത്. ആഴാംകുളം സ്വദേശി ശ്യാമിനായാണ് (35) ഇനി തെരച്ചിൽ നടക്കുന്നത്. രാത്രിയിൽ തെരച്ചിൽ ദുഷ്കരമായതിനാൽ രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. നാളെ രാവിലെ  തെരച്ചിൽ പുനരാരംഭിക്കും.

Previous Post Next Post