മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ടു വിദ്യാർത്ഥി മരിച്ചു.



ഈരാറ്റുപേട്ട:  മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ടു വിദ്യാർത്ഥി മരിച്ചു. മാതാക്കൽ കന്നുപറമ്പിൽ ഷാഹുലിൻ്റെ മകൻ അഫ്സൽ (15) ആണ് മരിച്ചത്
       തൊടുപുഴ റോഡിൽ ഇളപ്പുങ്കലിനു സമീപമാണ് വൈകിട്ട് നാലുമണിയോടെ അഫ്സൽ ഒഴുക്കിൽപ്പെട്ടത്. ഈലക്കയം ചെക്ക് ഡാമിന് സമീപം മീനച്ചിലാർ കാണാൻ എത്തിയതായിരുന്നു അഫ്സലും അനുജനും സുഹൃത്തും. ആറിന്റെ തീരത്ത് കൂടി നടക്കുന്നതിനിടെ പുഴയിൽ വീണ ചെരുപ്പെടുക്കാൻ ശ്രമിക്കുമ്പോൾ അഫ്സൽ കയത്തിൽ പെടുകയായിരുന്നു.

Previous Post Next Post