ഇലന്തൂര്‍: പല ചോദ്യങ്ങള്‍ക്കും ചെറുചിരി മാത്രമാണ് ഇലന്തൂരിലെ ഇരട്ട നരബലി കേസിലെ ഒന്നാംപ്രതി മുഹമ്മദ് ഷാഫി മറുപടി നല്‍കിയത്. ഒരേ ചോദ്യം പല തവണ ചോദിക്കുമ്പോള്‍ പല തരത്തിലുള്ള മറുപടിയാണ് നല്‍കുന്നത്. ഇയാളെ നുണ പരിശോധനയ്ക്ക് വിധേയനാക്കാനും ശ്രമമുണ്ട്.കസ്റ്റഡിയിലുള്ള പ്രതികള്‍ മുമ്പ് ചോദ്യം ചെയ്യലിനോട് സഹകരിച്ചിരുന്നു. എന്നാല്‍, പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് ഇപ്പോള്‍ പറയുന്നതെന്ന് അന്വേഷക സംഘം വിലയിരുത്തുന്നു. തിങ്കളാഴ്ച കസ്റ്റഡി കാലാവധി അവസാനിക്കും. ആദ്യം മുതലേ ചോദ്യം ചെയ്യലിനോട് സഹകരിക്കാത്ത പ്രകൃതമാണ് ഷാഫിയുടേത്.കൊല്ലപ്പെട്ട സ്ത്രീകളുടെ മൃതദേഹങ്ങള്‍ മുറിച്ചത് എങ്ങനെയെന്ന് ഷാഫി ഡമ്മിയില്‍ പോലീസിനും ഫൊറന്‍സിക് സര്‍ജനും കാണിച്ചുകൊടുത്തു. കൊലപാതകം നടത്തിയ സ്ഥലമെന്ന് പ്രതികള്‍ പറഞ്ഞ ഇലന്തൂരിലെ കടകംപള്ളിയില്‍ വീട്ടില്‍ വെള്ളിയാഴ്ച നടന്ന തെളിവെടുപ്പിലായിരുന്നു ഡമ്മി മൃതദേഹങ്ങള്‍ മുറിച്ചത്. കോട്ടയം മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. ലിസ ജോണ്‍ ഇത് നിരീക്ഷിച്ചു. ഡോക്ടറുടെ അഭിപ്രായം പിന്നീട് റിപ്പോര്‍ട്ടായി നല്‍കും. കേസിലെ നിര്‍ണായക തെളിവായിരിക്കും ഫോറന്‍സിക് മേധാവിയുടെ റിപ്പോര്‍ട്ട്.കൊലപാതകം നടത്തിയ മുറിയില്‍ ആയിരുന്നു ഡമ്മിയിലുള്ള പുനഃരാവിഷ്‌കാരം. ഇത് നടത്തുമ്പോള്‍ വീട്ടുടമയും രണ്ടാം പ്രതിയുമായ ഭഗവല്‍ സിങ്ങിനെയും പോലീസ് അടുത്തു നിര്‍ത്തിയിരുന്നു. ഭഗവല്‍സിങ്ങിന്റെ ഭാര്യയും മൂന്നാംപ്രതിയുമായ ലൈലയെ വെള്ളിയാഴ്ചത്തെ തെളിവെടുപ്പിന് എത്തിച്ചില്ല. പദ്മയുടെ മൃതദേഹം 56, റോസ്‌ലിന്റേത് അഞ്ചും കഷണങ്ങളാക്കിയെന്നാണ് കോട്ടയം മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ത്തില്‍ വ്യക്തമായിരുന്നത്. ഇത്രയും കഷണങ്ങളാക്കിയത് എങ്ങനെയെന്ന് കാണിക്കാന്‍ ഡോ. ലിസ ജോണ്‍ ഷാഫിയോട് ആവശ്യപ്പെട്ടു.