റാഗിംങിന്റെ പേരിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് മർദ്ദനം


കോഴിക്കോട് : കോഴിക്കോട്ട് പ്ലസ് വൺ വിദ്യാർത്ഥിയെ റാഗിംങിന്റെ പേരിൽ മർദ്ദിച്ചതായി പരാതി. കൊടുവള്ളി ഗവ. ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ബാലുശ്ശേരി വട്ടോളി ബസാർ സ്വദേശി ആദിദേയ് (17) ക്കാണ് മർദ്ദനമേറ്റത്. റാഗിംങിന്റെ പേരിൽ ഇരുപതോളം പ്ലസ് ടു വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിച്ചുവെന്നാണ് പരാതി. പരിക്കേറ്റ വിദ്യാർത്ഥിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്
Previous Post Next Post