രാത്രി ഹെഡ്‌ലൈറ്റില്ലാതെ തെരുവ് വെളിച്ചത്തിൽ സർവീസ് നടത്തിയ കെഎസ്ആർടിസി ബസ് പിടികൂടി മോട്ടോര്‍വാഹന വകുപ്പ്


 കോട്ടയ്ക്കല്‍(മലപ്പുറം): കെഎസ്ആർടിസി ക്ക് എന്തുമാകാം. ആരും ചോദിക്കില്ല, യാത്രക്കാരുടെ സുരക്ഷിതത്വവും അവർക്ക് പ്രശ്നമല്ല. ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് മലപ്പുറം ചമ്രവട്ടത്ത് സംഭവിച്ചത്.

രണ്ടു ഹെഡ് ലൈറ്റുമില്ലാതെ രാത്രി സര്‍വീസ് നടത്തിയ കെ.എസ്.ആര്‍.ടി.സി. ബസ് പിടികൂടി. തിങ്കളാഴ്ച രാത്രി കോട്ടയ്ക്കലില്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം നടത്തിയ രാത്രികാല പരിശോധനയിലാണ് ബസ് പിടികൂടിയത്.

തിരൂര്‍ – പൊന്നാനി റൂട്ടില്‍, രണ്ട് ഹെഡ് ലൈറ്റുമില്ലാതെ രാത്രിയില്‍ ആളെ കുത്തിനിറച്ച് സര്‍വീസ് നടത്തുകയായിരുന്നു കെ.എസ്.ആര്‍.ടി. സി ബസ്. 

ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ ചമ്രവട്ടം പാലത്തിന് സമീപം ബസിനെ വളഞ്ഞിട്ട് പിടിച്ചു.

 പരിശോധനയില്‍ ബസിന്റെ രണ്ട് ഹെഡ് ലൈറ്റുകളും കത്തുന്നില്ലെന്ന് കണ്ടെത്തി.
 തെരുവുവിളക്കുകളുടെയും മറ്റ് വാഹനങ്ങളുടെയും വെളിച്ചത്തിലാണ് ഇത്രയും ദൂരം ബസ്ഓടിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.


Previous Post Next Post