ഡോ.ഗീവറുഗീസ് മോർ കൂറിലോസ് മെത്രാപ്പോലീത്തയുടെ മാതാവ് അന്തരിച്ചു

 കോട്ടയം : നാലുന്നാക്കൽ കരിപ്പാൽ പുത്തൻപുരയിൽ പരേതനായ പി. സി മാത്യു (റിട്ട. സബ് റജിസ്റ്റാർ )വിന്റെ ഭാര്യ മേരിക്കുട്ടി മാത്യു (97) അന്തരിച്ചു. പരേത യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മോർ കൂറിലോസ് മെത്രാപ്പോലിത്തായുടെ മാതാവാണ് . 

മൃതദേഹം ഇന്ന് 5 ന് ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം നാളെ (വ്യാഴം) 3 ന് നാലുന്നാക്കൽ സെന്റ് ആദായിസ് യാക്കോബായ പള്ളിയിൽ . പരേത കൊല്ലാട് പുളിയേരിൽ കുടുബാംഗമാണ്.

മക്കൾ : ജേക്കബ് പി. മാത്യു (റിട്ട. അസി.കമ്മീഷനർ, ക്യാബിനേറ്റ് സെക്രട്ടിയേറ്റ് ) , കുഞ്ഞുമറിയാമ്മ തോമസ്, പ്രൊഫ. ഓമന മാത്യു (ബസേലിയോസ് കോളേജ്, കോട്ടയം) ലൗലി.സി.ജോർജ്,ജയ്സൺ മാത്യു (കുവൈറ്റ് ) മിനി ജോഷ്വ(കുവൈറ്റ്).

മരുമക്കൾ : മോളി ജേക്കബ് കോയിപ്പുറം വാകത്താനം, പി.സി തോമസ് പയ്യംപള്ളിൽ ചങ്ങനാശേരി, പരേതനായ ചാണ്ടി എം കോര മംഗലത്ത് മൂലേടം, പരേതനായ ജോർജ് . സി. മണലേത്ത് കുറ്റപ്പുഴ, മറിയം ജയ്സൺ ചാപ്രാത്ത് മലയിൽ പുറമറ്റം, ജോഷ്വ പി.ജോൺ പുത്തൻ വിളയിൽ മല്ലശേരി .

ഓർത്തഡോക്സ് സഭ മുംബൈ  ഭദ്രാസന മെത്രാപ്പോലീത്ത ഡോ.ഗീവർഗീസ് മാർ കൂറിലോസ് പിതൃസഹോദര പുത്രനാണ്


Previous Post Next Post